അദാനിയെ തള്ളാതെ നിർമ്മല

രാജ്യത്തെ ഓഹരി വിപണികളിൽ തകര്‍ച്ചയൊന്നുമില്ലെന്നും അദാനിയുടെ ഓഹരി മൂല്യം വിപണി നിയന്ത്രണ പരിധിക്കപ്പുറം ഇടിഞ്ഞില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ ചുറ്റിപ്പറ്റി പുറത്ത് നിന്നും വന്ന വാർത്തകൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിവ് അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണ്. അവരുടെ മൂല്യം ഇടിഞ്ഞിട്ടില്ല.അവർ ഇപ്പോഴും ലാഭത്തിലാണെന്നും വിദഗ്ധർ വ്യക്തമാക്കിയതായി ധനമന്ത്രി പറഞ്ഞു.അദാനി ഓഹരികളുടെ വില ഇടിയുന്നെങ്കിലും ഈ കമ്പനികളുടെ ഓഹരികളെല്ലാം ഇപ്പോഴും ലാഭത്തിലാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ധനമന്ത്രി പറയുന്നത് അദാനിയെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്നാണ് വിലയിരുത്തലുകൾ.

ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ല. എസ് ബിഐയുെം എല്‍ ഐസിയും കൂടുതലായി വായ്പ നല്‍കിയിട്ടില്ല. ഇവര്‍ക്ക് അദാനി കമ്പനികളിലുള്ള നിക്ഷേപം അനുവദനീയമായ നിലവാരത്തിനുള്ളിലാണ്. അദാനി ഓഹരികളുടെ അടിസ്ഥാന മൂല്യം ഇടിയുന്നെങ്കിലും അദാനിയുടെ കമ്പനികളുടെ ഓഹരികളെല്ലാം ഇപ്പോഴും ലാഭത്തിലാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

നേരത്തെ ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്നത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ ആശ്വാസകരമായ നിലയിലാണ്. കിട്ടാക്കടങ്ങള്‍ കുറഞ്ഞു. സ്ഥൂല സാമ്പത്തിക ശാസ്ത്രപ്രകാരമുള്ള വിശകലനത്തില്‍ ഇന്ത്യന്‍ ബാങ്കുകളുടെ  സാമ്പത്തിക നില സുരക്ഷിതമാണെന്നും ധനമന്ത്രി പറഞ്ഞു.

നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമത്തിൽ അദാനി ഗ്രൂപ്പുമായുള്ള സമ്പർക്കം പണമുണ്ടാക്കുന്ന ആസ്തികളുടെ കാര്യത്തി പൂർണ്ണമായും സുരക്ഷിതമാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ പറഞ്ഞിരുന്നു എന്നും ധനമന്ത്രി വെളിപ്പെടുത്തി.

അദാനിയുടെ നിലവിലെ എക്‌സ്‌പോഷർ അനുവദനീയമായ പരിധിക്കുള്ളിലാണെന്നും ഓഹരി മൂല്യം കുറഞ്ഞാലും കമ്പിനി ലാഭത്തിൽ തന്നെയാണ് എന്നും അദാനി ഗ്രൂപ്പ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News