ഹിൻഡൻബർഗിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി

അദാനിക്കെരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്താക്കിയ കമ്പനി സ്ഥാപകൻ നഥാൻ ആൻഡേഴ്സണെതിരെ അന്വേഷണം നടത്താനും കേസെടുക്കാനും ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതിന് വേണ്ട നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ എംഎൽ ശർമ്മ കോടതിയെ സമീപിച്ചത്.

ഹിൻഡൻബർഗ് ക്രിമിനൽ ഗൂഢാലോചന നടത്തിയാണ്റിപ്പോർട്ട് തയ്യാറാക്കിയത്. ഇതു വഴി ഇന്ത്യൻ ഓഹരി വിപണിയെ തകർക്കാൻ ശ്രമിച്ചു എന്നും ഹർജിയിൽ ആരോപിച്ചു. നിരപരാധികളായ നിക്ഷേപകരെ ചൂഷണം ചെയ്യാൻ ഷോർട്ട് സെല്ലർമാരെ അനുവദിക്കാൻ വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടാണിത്. ആൻഡേഴ്സൺ ഷോർട്ട് സെല്ലിംഗിൽ വിദഗ്ധനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.വഞ്ചനക്കെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, ക്രിമിനൽ ഗൂഢാലോചനയായ 120ബി എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനും ഹർജിയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News