വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകള്‍ക്ക് സാമുഹ്യ വിരുദ്ധര്‍ തീയിട്ടു

കോട്ടയം തലയോലപ്പറമ്പില്‍ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകള്‍ സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും ബൈക്കിലും തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. തലയോലപ്പറമ്പ് സ്വദേശി പടിഞ്ഞാറെ കാലായില്‍ ശെല്‍വരാജിന്റെ വീട്ടുമുറ്റത്തിരുന്ന ആക്ടീവ, പ്ലഷര്‍ സ്‌കൂട്ടറുകളാണ് തീയിട്ട് നശിപ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് വാഹനങ്ങള്‍ കത്തിച്ചതെന്നാണ് നിഗമനം. ഈ സമയം ശെല്‍വരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. തീപിടുത്തത്തില്‍ പാചക വാതക സിലിണ്ടറിന് മുകളിലുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും വന്‍ ദുരന്തമാണ് വഴിമാറിയത്. സ്‌കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ്ബുക്ക് എന്നിവയടക്കം കത്തിനശിച്ചു. കഴിഞ്ഞ ദിവസം മദ്യപാനിയായ ഒരാള്‍ ശെല്‍വരാജുമായി വഴക്കുണ്ടാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം സ്വദേശിയെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തീപിടുത്തതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News