കോട്ടയത്ത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയില്‍ നിന്നും വിട്ടുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കെ.സുരേന്ദ്രന്‍ പങ്കെടുത്ത സംസ്ഥാന ബജറ്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ എത്തിയത് നാല്‍പ്പതോളം പേര്‍ മാത്രം. രാവിലെ തന്നെ അറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ എത്താതിരുന്നത് ജില്ലയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നാണ് അക്ഷേപം.
സംസ്ഥാന ബജറ്റിന് എതിരെ വൈകിട്ട് കോട്ടയം നഗരത്തില്‍ പ്രതിഷേധമുണ്ടെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം വെള്ളിയാഴ്ച്ച രാവിലെ തന്നെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പിലുടെയും ഫോണിലൂടെയുമായിരുന്നു അറിയിപ്പ്. ഉച്ചകഴിഞ്ഞ് 2 മണിക്ക് സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഈ സമയം ചുരുക്കം ചില പ്രവര്‍ത്തകരും നേതാക്കളും മാത്രമാണ് എത്തിയത്. ഒടുവില്‍ പ്രവര്‍ത്തകരെ കാത്തുനിന്ന് മടുത്ത നേതാക്കള്‍ വൈകിട്ട് നാല് മണിയോടെ ഉള്ള പ്രവര്‍ത്തരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കുയായിരുന്നു.
കഴിഞ്ഞ കുറച്ച് കാലമായി ജില്ലയിലെ BJPയില്‍ രൂപപ്പെട്ടിരിക്കുന്ന കടുത്ത ഗ്രൂപ്പ് പോരാണ് സമരത്തില്‍ പങ്കാളിത്തം കുറയാന്‍ കാരണം. സുരേന്ദ്രന്‍ -ക്യഷ്ണദാസ് പക്ഷങ്ങള്‍ തമ്മില്‍ കടുത്ത പോരാണ് നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here