കാസര്‍കോഡ് ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. സ്വര്‍ണവും പണവും കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു. ഉപ്പള ഹിദായത്ത് ബസാറിലെ പ്രവാസിയായ മുഹമ്മദ് സാലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സാലിമിന്റെ ഉമ്മ സഫിയ വീട് പൂട്ടി കുടുംബ വീടായ കര്‍ണാടക നാട്ടക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് 8 പവന്‍ സ്വര്‍ണാഭരണങ്ങളും 45000 രൂപയുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം സാലിം ഗള്‍ഫില്‍ നിന്ന് മൊബൈല്‍ ഫോണില്‍ വീട്ടിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് അര്‍ധരാത്രി വീട്ടിനകത്ത് മുഖം മൂടി ധരിച്ച ആള്‍ നടക്കുന്നതായി കണ്ടത്. തുടര്‍ന്ന്, ബന്ധുകളെ വിവരമറിയിച്ചു. ബന്ധുകളെത്തി വീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്.
നാല് അലമാരകള്‍ കുത്തിത്തുറന്നു. വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here