അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

അദാനി ഓഹരി തട്ടിപ്പ് വിവാദത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്രം.രാജ്യത്തിന്റെ ഓഹരി വിപണിയിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്നും വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ പരാമർശം.

എൽഐസിയുടെയും എസ്ബിഐയുടെയും നിക്ഷേപം അനുവദനീയമായ പരിധിയിലാണെന്നും അതുകൊണ്ടുതന്നെ ബാങ്കിങ് മേഖല സുരക്ഷിതമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദാനിയെ പിന്തുണയ്ക്കുന്ന രീതിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവന നടത്തിയത്.

അതേസമയം ചെന്നൈയിലെ അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാൻറ് പൊളിച്ചു നീക്കാൻ സുപ്രീംകോടതി നിർദേശം നൽകി. തീരദേശ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.അഞ്ച് സംഭരണികൾ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News