മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

മുംബൈ ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ എൻഐഎക്ക് ഭീഷണി. താ​ലി​ബാ​ന്റെ പേ​രി​ലാണ് അ​ജ്ഞാ​ത​ന്റെ ഇമെ​യി​ൽ സന്ദേശം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. എ​ൻഐഎ​ മും​ബൈ ഓ​ഫി​സി​ലാണ് സന്ദേശം ല​ഭി​ച്ച​ത്.

മും​ബൈ പൊ​ലീ​സി​നേയും മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സേ​നയേയും എൻഐഎ വിവരം അറിയിച്ചു.പാ​കി​സ്താ​നി​ൽ നിന്നുള്ള ഐ​പി അ​ഡ്ര​സി​ൽ​നി​ന്നാ​ണ്​ ഇമെ​യി​ൽ എത്തിയെന്ന് ക​ണ്ടെ​ത്തി​. ഒ​രു മാ​സം മു​മ്പ്​ സ​മാ​ന​മാ​യ ഭീ​ഷ​ണി​ എത്തിയെങ്കിലും അ​ന്വേ​ഷ​ണ​ത്തി​ൽ അത് വ്യാജമാണെന്ന് ക​ണ്ടെ​ത്തി​യ​താ​യും എ​ൻഐഎ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News