അഡ്വ. സൈബ ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ. ജഡ്ജിമാർക്ക് നൽകാൻ എന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബ ജോസ് ഹൈക്കോടതിയെ സമീപിച്ചത്.
കേട്ടു കേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കേസിൽ പരാതിക്കാർ ഇല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ബെഞ്ച് പരിഗണിക്കും.
സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് സൈബി ജോസ് കിടങ്ങൂര്‍ ഹർജി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ കേട്ടു കേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം കൊടുത്തതായി കക്ഷികൾ ആരും പറഞ്ഞിട്ടില്ല. കേസിൽ കൃത്യമായി പരാതിക്കാരില്ല. മൂന്നോ നാലോ പേരടങ്ങുന്ന അഭിഭാഷക സംഘം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും സൈബി ജോസ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനാൽ അഴിമതി നിരോധന നിയമം വകുപ്പ് 7 എ, ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ല എന്നാണ് ഹർജിയിൽ പറയുന്നത്.
ഹർജി തിങ്കളാഴ്ച ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ബെഞ്ച് പരിഗണിക്കും. കേസില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് എ ഡിജിപി ഡോ. ദർവേഷ് സാഹിബിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ എസ് സുദർശൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതിനിടെയാണ് സൈബി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here