ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബി എൽ റാവിലാണ് കാട്ടാന ആക്രമണം നടന്നത്. ഒരു വീട് ഭാഗികമായി ആന തകർന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. നാട്ടുകാരും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

പാലക്കാട് ധോണിയിലും കാട്ടാനക്കൂട്ടമിറങ്ങി.വൈദ്യുതി വേലികൾ തകർത്ത മൂന്ന് കാട്ടാനകൾ പശുവിനെ കുത്തിക്കൊന്നു.കരുമത്താൻ പൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കൊന്നത്.അർദ്ധരാത്രി 12 മണിക്ക് ജിജോയുടെ വീട്ടിലേക്ക് എത്തിയ മൂന്ന് കാട്ടാനകൾ പശുവിനെ ആക്രമിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News