കഴിഞ്ഞ വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിരോധ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിച്ചത് 1.9 ലക്ഷം കോടി രൂപ (24 ബില്ല്യണ്‍ ഡോളര്‍). അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേൽ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങിയത്. തോക്കുകള്‍, റോക്കറ്റുകള്‍, പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവക്കായാണ് ഈ തുക വിനിയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 2020-2021 വര്‍ഷത്തിലാണ് വിദേശ ആയുധങ്ങള്‍ വാങ്ങാന്‍ ഏറ്റവും അധികം തുക വിനിയോഗിച്ചത്. 43916 കോടി രൂപ. 2017-2018ല്‍ 30677 കോടി രൂപ, 2018-2019ല്‍ 38116 കോടി രൂപ, 2019-2020 ല്‍ 40330 കോടി രൂപ, 2021-2022 ല്‍ 40840 കോടി രൂപയും ചെലവഴിച്ചു. ഇതിന് പുറമെ 2016ല്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 59000 കോടി രൂപയും ഇന്ത്യ ചെലവഴിച്ചുവെന്ന് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗവമായി വിദേശ കരാറുകള്‍ കുറച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ഇത്രയും വലിയ തുക ഇപ്പോഴും ചെലവഴിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here