വടകരയിൽ ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടയാൾ മരിച്ചു

ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽനിന്നാണ് അസം സ്വദേശിയെ സഹയാത്രികൻ തള്ളിയിട്ടത്.

ട്രെയിനിൽ വെച്ച് മരണപ്പെട്ടയാളും മുഫാദുറും തമ്മിൽ തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ മുക്കാലിയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് ട്രെയിനിൽ നിന്ന് പുറത്തേക്ക് മുഫാദുർ സഹയാത്രികനെ തള്ളിയിട്ടത്.

പ്രതിയെ യാത്രക്കാർ പിടികൂടി വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ സംരക്ഷണ സേനക്ക് കൈമാറുകയായിരുന്നു. പൊലീസും ആർപിഎഫും നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കോടെ അസം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News