ധോണിയിലെ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു

പാലക്കാട് ധോണിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു. കരുമത്താൻ പൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം കൊന്നത്. രാത്രി 12 മണിയോടെയാണ് പശുവിനെ കാട്ടാനക്കൂട്ടം ആക്രമിച്ചത്. വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിന് മാരകമായി പരുക്കേറ്റിരുന്നു. വയറിനോട് ചേർന്ന് കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ പാടുണ്ട്.

എന്നാൽ കാട്ടാനകൾ പശുവിനെ ആക്രമിയ്ക്കാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഒരു മോഴയടക്കം മൂന്നാനകളാണ് രാത്രി സ്ഥലത്ത് നാശം വിതച്ചത്. കൃഷി വ്യാപകമായി നശിപ്പിച്ചു. വൈദ്യുത വേലി തകർക്കുകയും ചെയ്തിരുന്നു.

അതേസമയം, ധോണിയിൽ നാശംവിതച്ചിരുന്ന പി ടി 7 കൊമ്പൻ പിടിയിലായെങ്കിലും കാട്ടാന ശല്യത്തിന് പരിഹാരമായില്ല. വന്യജീവി ശല്യം തടയാൻ ശാസ്ത്രീയ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News