അദാനിക്കെതിരെ അന്വേഷണം

ഓഹരി വിലയിൽ തിരിമറി നടത്തിയെ ഹിൻഡൻ ബർഗ് റിസർച്ച് റിപ്പോർട്ട് വെളിപ്പെടുത്തലിൽ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം.അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് പരിശോധിക്കുക. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അദാനിക്കെതിരെ അന്വേഷണം നടത്തുക.

കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരമാണ് അന്വേഷണം. അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ഈ വകുപ്പ് പ്രകാരം അധികാരമുണ്ട്. ഓഹരി വിലയിൽ വൻ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News