കസ്റ്റഡിയിൽ എടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലെ എസ്ഐ എംവി വിഷ്ണുപ്രസാദിന്റെ ചെവി കസ്റ്റഡിയിലെടുത്ത പ്രതി കടിച്ചു മുറിച്ചു. മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസാണ് എസ്ഐക്ക് നേരെ അതിക്രമം നടത്തിയത്.

മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽ വച്ച് വാനുമായി ഇടിച്ച് അപകടമുണ്ടായി. അപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് ബഹളമുണ്ടാക്കിയ സ്റ്റനിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിലാണ് ഇയാൾ എസ്ഐയുടെ ചെവി കടിച്ചു മുറിച്ചത്.

പരുക്കേറ്റ വിഷ്ണുപ്രസാദിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നലിട്ടശേഷം ഇദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News