ന്യൂമോണിയ മാറാൻ ‘മന്ത്രവാദം’;മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത് 51 തവണ,ദാരുണാന്ത്യം

മധ്യപ്രദേശിൽ മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ മന്ത്രവാദത്തെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്പാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചതിനാൽ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവർഗ മേഖലയായ ഷാഡോളിലാണ് സംഭവം. ഗോത്രവർഗ മേഖലയിൽ ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേൽപ്പിക്കുന്നത് സാധാരണയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News