വംശീയ വിരോധത്തിൻ്റെ പേരിൽ മുസ്ലിം വനിതയെ അമേരിക്ക പുറത്താക്കിയതായി ആരോപണം

ഡെമോക്രാറ്റിക് പാർട്ടിപ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയിൽനിന്ന് പുറത്താക്കി.ഇസ്രായേൽ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. 2019 മുതൽ അമേരിക്കൻ കോൺഗ്രസിൽ മിനിസോട്ടയിൽനിന്നുള്ള ജനപ്രതിനിധിയാണ് സോമാലിയൻ വംശജയായ ഇൽഹാൻ ഒമർ.

2020ൽ അമേരിക്കൻ പ്രതിനിധി സഭയിൽ ഡെമോക്രാററ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ളപ്പോൾ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയതിനുള്ള പ്രതികാരമാണിത് എന്നും ഡെമോക്രാറ്റിക് പാർട്ടി നടപടിയിൽ പ്രതികരിച്ചു.

മുസ്ലിം സ്ത്രീയും അഭയാർഥിയുമായതിനാലാണ് തനിക്കെതിരെ നടപടിയെടുത്തത് ഇൽഹാൻ ഒമർ ആരോപിച്ചു.ആഫ്രിക്കയിൽനിന്ന് കുടിയേറിയ തന്നെ റിപ്പബ്ലിക്കൻ പാർട്ടി. ലക്ഷ്യം വെക്കുന്നതിൽ എന്തെങ്കിലും അത്ഭുതം തോന്നുന്നുണ്ടോ? അമേരിക്കൻ വിദേശനയത്തെ കുറിച്ച് സംസാരിക്കാൻ താൻ യോഗ്യയല്ലെന്ന് അവർ കരുതുന്നതിൽ അതിൽ അത്ഭുതം ഒന്നും ഇല്ലെന്ന് ഇൽഹാൻ പറഞ്ഞു.ഇസ്രായേലിന് യുഎസിൽനിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരിൽ 2019ൽ ഇൽഹാൻ ഒമർ മാപ്പുപറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News