രണ്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ `I AM BACK` എന്ന ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും സിദ്ദിഖ് കാപ്പന്‍ നന്ദി അറിയിക്കുന്നുമുണ്ട്. ജയിലിന് പുറത്ത് സ്വാതന്ത്ര്യത്തിന്‍റെ ശ്വാസമെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും സിദ്ദിഖ് കാപ്പന്‍ പങ്കുവെക്കുന്നു.
ഹാഥ്റസിലെ ബലാല്‍സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ 5ന് യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഹാഥ്റസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘമെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഇ.ഡിയും സിദ്ദിഖ് കാപ്പനെതിരെ കേസെടുത്തു.
I’m back ✌
The people who voiced me in difficult times
Thank you from the bottom of my heart to all those who stood by me and my family.
Today, after two years, I have breathed in the open air thanks to the love and support of your people.
Thank you all once again❤ pic.twitter.com/wxuvw7ibur— Siddique Kappan (@SiddiqueKappan) February 3, 2023
യു.പി പൊലീസിന്‍റെയും ഇ.ഡിയുടെയും ശക്തമായ എതിര്‍പ്പുകള്‍ തള്ളി സുപ്രീംകോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. നീതി പൂര്‍ണമായി കിട്ടിയിട്ടില്ല എന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here