ഷർജിൽ ഇമാമിനെയും ആസിഫ് ഇക്‌ബാൽ തന്‍ഹയേയും ദില്ലി കോടതി വെറുതേ വിട്ടു

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഷർജിൽ ഇമാമിനെയും ആസിഫ് ഇക്‌ബാൽ തന്‍ഹയേയും കോടതി കുറ്റവിമുക്തരാക്കി. ദില്ലി സാകേത് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അരുൾ വർമയുടേതാണ് ഉത്തരവ് . ഈ കേസിൽ വിദ്യാർത്ഥി നേതാവായ ഷർജിലിനും ഇക്‌ബാലിനും 2021 ൽ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ നിയമ പ്രകാരം ഷർജിൽ പ്രതിയായതിനാൽ മോചനം സാധ്യമായില്ല. കേസ് വെറുതെ വിട്ട സഹചര്യത്തിലും ഷർജിൽ ജയിലിൽ തുടരും.

തൻഹക്കും ഇമാമിനുമെതിരെ ദില്ലി പൊലീസ് കലാപാഹ്വാനം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരമുള്ള 143, 147, 148, 149, 186, 353, 332, 333, 308, 427, 435, 323, 341, 120 ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. 2019 ഡിസംബർ 13 ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും 2019 ഡിസംബർ 16 ന് അലിഗഢ് മുസ്ലീം സർവകലാശാലയിലും ഇമാം നടത്തിയ പ്രസംഗത്തിൽ അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇത് കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് എന്നാരോപിച്ചായിരുന്നു കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News