ഇടത് ഭരണം അട്ടിമറിച്ച് മുതലമടയിൽ കോൺഗ്രസ് – ബിജെപി സഖ്യം

പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം അട്ടിമറക്കപ്പെട്ടു.

എട്ടിനെതിരെ പതിനൊന്ന് അംഗങ്ങൾ വോട്ട് ചെയ്തോടെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.ബിജെപിയിലെ മൂന്നംഗങ്ങളും കോൺഗ്രസും പ്രമേയത്തിന്. അനുകൂലമായി വോട്ട് ചെയ്തു.വിട്ടു നിൽക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബിജെപി ഭരണം അട്ടിമറിക്കാൻ വോട്ട് ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ് അവിശ്വസ പ്രമേയം അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News