കീറാമുട്ടിയാകുന്ന കോൺഗ്രസ് പുനഃസംഘടന; പത്തനംതിട്ടയിൽ ഇറങ്ങി പോക്ക്

പത്തനംതിട്ടയിൽ ഡിസിസി പുനഃസംഘടനാ യോഗത്തിൽ നിന്ന് നേതാക്കളുടെ ഇറങ്ങി പോക്ക്.കെപിസിസി നേതാക്കളായ ശിവദാസൻ നായർ , പി മോഹൻ രാജ് , ബാബു ജോർജ് തുടങ്ങിയവരാണ് ഡിസിസി പ്രസിഡൻ്റിനോടും കെപിസിസി ജനറൽ സെക്രട്ടറിയോടും പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

സംഘടനാ നടപടി സ്വീകരിച്ചു മാറ്റി നിർത്തിയവരെയും പുനഃസംഘടനയിൽ പരിഗണിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിനോട്
ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചു പറമ്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും എതിർത്തു.

തുടർന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി എംഎം നസീറും അടൂർ പ്രകാശ് എം പിയും പങ്കെടുത്ത യോഗത്തിൽ നിന്നും നേതാക്കൾ ഇറങ്ങി പോകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News