വ്യാജ വാർത്തകളെ തളളിക്കളയണം: സിപിഐഎം

വ്യാജവാർത്തകളെ തള്ളിക്കളയണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയുടെ പ്രസ്താവന.

സിപിഐ(എം) ജില്ലാ നേതൃകമ്മിറ്റികളുമായി ബന്ധപ്പെട്ട് 2 ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണ്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ സംഘടനാ രേഖകൾ ചർച്ച ചെയ്യാനാണ് ദ്വിദിന യോഗം നടന്നത്.

സംസ്ഥാന സെക്രട്ടറി സ.എം.വി.ഗോവിന്ദൻ മാസ്റ്റർ അടക്കം 5 സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത നേതൃയോഗങ്ങളായിരുന്നു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർടി സംഘടനയെയും ബഹുജന പ്രസ്ഥാനങ്ങളെയും ശക്തമാക്കുക എന്നതായിരുന്നു മുഖ്യ അജണ്ട. അവയെ സംബന്ധിച്ച ഗൗരവതരമായ നിരീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും ആണ് കമ്മിറ്റിയിൽ ഉയർന്നുവന്നത്. ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളോ ആക്ഷേപങ്ങളോ അഭിപ്രായ പ്രകടനങ്ങളോ കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. ആരോഗ്യകരമായ ചർച്ചകൾ കൊണ്ട് സമ്പന്നമായിരുന്നു ജില്ലാ നേതൃയോഗങ്ങൾ വി ജോയ് പറഞ്ഞു.

തികഞ്ഞ മാനസിക ഐക്യത്തോടെ ഒറ്റക്കെട്ടായി യോജിച്ച് പ്രവർത്തിക്കുന്ന പാർടിയാണ് ജില്ലയിലേത്. വിഭാഗീയ നിലപാടുകൾക്കെതിരെ ശക്തമായി പോരാടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സിപിഐ(എം) ജില്ലാ ഘടകത്തെയും നേതൃത്വത്തെയും അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ വാർത്തകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇവ അവജ്ഞതയോടെ തള്ളിക്കളയാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും, വർത്തമാന കാലഘട്ടത്തിലെ ഗൗരവതരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും പാർടി സഖാക്കളോടും ഘടകങ്ങളോടും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു വി ജോയ് ഇറക്കിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News