പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷൺ ജേതാവുമായ വാണി ജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 50 വർഷത്തിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി തുടങ്ങി 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് ദേശീയ അവാർഡ് ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് വാണി ജയറാമിനെ (74-ാംറിപ്പബ്ലിക്ക് ദിനം) പദ്മഭൂഷൺ പുരസ്കാരം തേടിയെത്തിയത്.
1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.’സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here