പാക് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് ബിഎസ്എഫ്

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് ബിഎസ്എഫ്. ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ സെക്ടറിലാണ് അതിര്‍ത്തി കടന്ന് പറന്നെത്തിയ ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ചിട്ടത്. ഫെബ്രുവരി 3, 4 തീയതികളില്‍ രാത്രിയാണ് ഡ്രോണുകള്‍ അതിര്‍ത്തിയില്‍ പറക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഡ്രോണുകള്‍ വെടിവെച്ചിട്ട ബിഎസ്എഫ് 6 കിലോ മയക്കുമരുന്നും പിടികൂടി.

പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമാണ്. കഴിഞ്ഞ 6 മാസത്തിനിടയില്‍ മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച പത്തിലധികം ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ചിട്ടിട്ടുണ്ട്. ഡിസംബര്‍ 6ന് പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ രണ്ടരക്കിലോ മയക്കുമരുന്നുമായി എത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു. ഡിസംബര്‍ രണ്ടിന് ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ മയക്കുമരുന്ന് അതിര്‍ത്തി രക്ഷാ സേന പിടികൂടി. ജനുവരി മാസത്തിലും വ്യാപകമായി മയക്കുമരുന്ന് കടത്താനുള്ള ശ്രമം നടന്നു. ജനുവരി രണ്ടിനും 22 നും പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം ഡ്രോണുകള്‍ വെടിവെച്ചിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News