പാലക്കാട് മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ നിന്ന് യുവതി പൂച്ചയെ മോഷ്ടിച്ചെന്ന പരാതിയുമായി ഉടമ പൊലീസ് സ്റ്റേഷനില്‍. പൂച്ചയുമായി യുവതി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു കൈമാറി. മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മണ്ണാര്‍ക്കാട് പുല്ലശ്ശേരി സ്വദേശി താഴത്തെ കല്ലടി ഉമ്മറാണ് പൂച്ചയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 20,000 രൂപ വിലയുള്ള പൂച്ചയെയാണ് യുവതി പിടിച്ചുകൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. മണ്ണാര്‍ക്കാട് ബസ്സ്റ്റാന്റ് പരിസരത്തുനിന്നാണ് പൂച്ചയെ നഷ്ടമായത്.
പൂച്ചയെ ഡോക്ടറെ കാണിയ്ക്കാന്‍ കൊണ്ടുവന്നതായിരുന്നു ഉമ്മര്‍. തുടര്‍ന്ന് ഉമ്മറിന്റെ കോഴിക്കടയില്‍ ഇരിയ്ക്കുകയായിരുന്ന പൂച്ച പുറത്തിറങ്ങിയപ്പോള്‍ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് അടുത്തുള്ള കടക്കാര്‍ പറഞ്ഞെങ്കിലും അവിടെ കൊടുക്കാമെന്നു പറഞ്ഞ യുവതി പൂച്ചയെ കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസം 24നാണ് പൂച്ചയെ നഷ്ടമായത്.
പൊലീസില്‍ പരാതി നല്‍കാന്‍ മക്കള്‍ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വൈകി. എറണാകുളത്തു നിന്നാണ് ഉമ്മര്‍ പൂച്ചയെ വാങ്ങിയിരുന്നത്. നഷ്ടമായ പൂച്ചയെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here