പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിക്ക് പിന്നാലെ യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ വെടിവച്ച് വീഴ്ത്തി അമേരിക്ക. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ പ്രവേശിച്ചപ്പോഴാണ് അമേരിക്കൻ സൈന്യം യുദ്ധ വിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് ചാര ബലൂൺ വെടിവച്ചിട്ടത്.
ശനിയാഴ്ച്ച ഉച്ചക്ക് തകർത്ത ബലൂണിന്റെ കടലിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും. ജനുവരി 28-നാണ് യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബലൂൺ ആദ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനവുംമാറ്റിവച്ചിരുന്നു.
ബലൂൺ വെടിവച്ചിടുന്നത് യു.എസ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവെക്കുകയായിരുന്നു. ബലൂൺ ചൈനയുടേതാണെന്ന് വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന ആരോപണം വന്നതോടെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here