ഇടുക്കിയിലെ കൊമ്പന്മാരെ പൂട്ടും; ദ്രുതകർമ്മ സേനയുടെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ

ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ദ്രുതകർമ്മ സേന സംഘത്തിന്റെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ. വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇതിനായി എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും കാട്ടാനകൾ എത്തുന്ന പ്രദേശങ്ങളെ കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണമാവും ഇന്ന് മുതൽ നടത്തുക.

ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ദൗത്യം. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യസംഘത്തിന്റെ വരവ്. അരിക്കൊമ്പന്‍, മൊട്ടവാലന്‍, ചക്കക്കൊമ്പന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒറ്റക്കൊമ്പന്മാര്‍ പതിവായി സഞ്ചരിക്കുന്ന പാതകള്‍ കണ്ടെത്തും.

വനം വകുപ്പ് വാച്ചർ അടക്കം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ വലിയ രീതിയിലുള്ള മുൻകരുതലുകളും സ്വീകരിക്കും. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ദൗത്യ സംഘത്തിന് എത് സമയത്തും സഹായം എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കും. ഇത്തരം കാര്യങ്ങളും തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അതേസമയം, കാലവസ്ഥ പ്രതികൂലമാകുന്ന സാഹചര്യം ഉണ്ടായാൽ ആനകളെ പിടികൂടുന്നതടക്കമുള്ള നടപടി വൈകുമെന്നാണ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News