വീടിന് തീപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന 3 വയസുകാരി വെന്തുമരിച്ചു

ഉത്തർപ്രദേശിലെ കൗശാമ്പിയിൽ വീടിന് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു. ബഹാദൂർപൂർ ഗ്രാമത്തിലെ രാംബാബുവിന്റെ മകൾ നന്ദിനിയാണ് മരിച്ചത്. ഓടിട്ട വീട്ടിൽ ഉറങ്ങുന്നതിനിടെയായിരുന്നു അതിദാരുണമായ സംഭവം.

അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും കുട്ടി മരിച്ചിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സമർ ബഹാദൂർ സിംഗ് പറഞ്ഞു.  പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തീപിടുത്തത്തിൽ വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവും ചത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News