നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കരുത്; മാത്യു പൂപ്പാറയോട് മന്ത്രി എ കെ ശശീന്ദ്രൻ

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളുടെ ‘തിരുനെറ്റിയില്‍’ വെടിവച്ച് കൊല്ലുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു പൂപ്പാറയുടെ വിവാദ പരാമർശത്തിന് മറുപടി നൽകി മന്ത്രി എ കെ ശശീന്ദ്രൻ. നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Elephant Stables - Wildlife Experience

ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിലെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ. സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.

Kerala: Tourist killed in wild elephant attack at Idukki's Chinnar- The New Indian Express

ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കാനറിയാവുന്ന സുഹൃത്തുക്കൾ തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുണ്ടെന്നും നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കി നിയമവിരുദ്ധമാർഗങ്ങൾ സ്വീകരിക്കുമെന്നുമാണ് സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞത്. എന്തായാലും സി.പി.മാത്യു പൂപ്പാറയുടെ പരാമർശങ്ങൾ വിവാദത്തിന് വഴിവച്ചിരിക്കുകയാണിപ്പോൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News