നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്; സത്യം ഇതാണ് …

കഴിഞ്ഞ ദിവസങ്ങളിലായി ഒരുകൂട്ടം ആളുകൾ കൂട്ടം ചേർന്ന് യുവതിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ വെട്ടി പ്രചരിപ്പിക്കുന്നതും.

<div class="paragraphs"><p>(Source: Twitter/Screenshot)</p></div>

വീഡിയോ ദൃശ്യങ്ങളിൽ ഒരു മെലിഞ്ഞ പെൺകുട്ടിയെ രണ്ട് മൂന്ന് യുവാക്കൾ കൈകൊണ്ടും വടി ഉപയോഗിച്ചും അതി ക്രൂരമായി മർദ്ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. പെൺകുട്ടി വേദനിച്ച് നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേൾക്കാം. നദീതീരത്താണ് സംഭവം നടക്കുന്നത്. എന്നാൽ ഈ വീഡിയോ സത്യമാണോ എന്ന് നമുക്കൊന്ന് അന്വേഷിക്കാം….

വസ്തുത ഇതാണ്…

2021 ജൂണിലാണ് ഈ സംഭവം നടക്കുന്നത്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപല്‍വ ഗ്രാമത്തിലാണ് സംഭവം നടന്നത്. മാതൃസഹോദരിമാരോട് ഫോണിൽ സംസാരിച്ചതിനാണ് പെൺകുട്ടിയെ അവളുടെ വീട്ടുകാർ തന്നെ മർദ്ദിക്കുന്നത്. ഈ സമയത്ത് നിരവധി ആളുകൾ സംഭവസ്ഥലത്ത് കൂടുകയും മർദ്ദനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുന്നുണ്ട്.

സംഭവത്തിന് സാമുദായിക കോണുണ്ടെന്ന് അവകാശപ്പെട്ട് തെറ്റായ സന്ദേശത്തോടെയാണ് വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നതെങ്കിലും യഥാർത്ഥ സംഭവത്തിന് അത്തരമൊരു ആംഗിൾ ഇല്ലായിരുന്നു. നദിയില്‍ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത്‌ യുവതിയെ മര്‍ദ്ദിച്ചു എന്ന തെറ്റായ പ്രചരണങ്ങളാണ് വീഡിയോയ്ക്ക് നേരെ വന്നത്.

2021ൽ നടന്ന ഈ സംഭവത്തിൽ പെൺകുട്ടികൾ തണ്ട പൊലീസ് സ്റ്റേഷനിൽ മൊഴി നല്കുകയും ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ പത്രപ്രവർത്തകനായ ബിലാൽ അബ്ദുൾ കരീം ഈ വീഡിയോ കണ്ട് പ്രതികരിച്ചതിങ്ങനെയാണ്…


‘ഇത് മോദിയുടെ ഇന്ത്യയാണ്, അവിടെ ഹിന്ദു തീവ്രവാദികൾ ദളിത് സ്ത്രീകളെ മർദ്ദിക്കുകയും ആ ദൃശ്യങ്ങൾ ഫോണുകളിൽ പകർത്തുകയുമാണ് ചെയ്യുന്നത്. “അല്ലാഹു ഈ സ്ത്രീയെ ഇസ്ലാമിലേക്ക് നയിക്കണം” എന്ന് ബിലാൽ അബ്ദുൾ കരീം ട്വീറ്റ് ചെയ്തു. ബിലാലിന്റെ ട്വീറ്റിന് 300 ആയിരത്തിലധികം വ്യൂസും 3,000 ലൈക്കുകളും 2,000-ലധികം ഷെയറുകളുമാണ് വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News