കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൂടത്തായ് കൊലപാത പരമ്പരയിലെ ഫോറൻസിക് പരിശോധന ഫലം പുറത്തുവന്നു. മരണപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും സയനൈഡ് സാന്നിധ്യം കണ്ടെത്താനായില്ല. ഹൈദരാബാദിലെ നാഷണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം പ്രോസിക്യൂഷന് ലഭിച്ചു. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടന്നത്. മുമ്പ് ഈ നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സയനൈഡ് അംശം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീണ്ടും കോടതിയുടെ അനുമതിയോടെ കേന്ദ്ര ഫോറന്‍സിക് ലാബിലേയ്ക്ക് അയക്കുകയായിരുന്നു.

2002 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഇവർ കൊല്ലപ്പെട്ടത് . 2019 ല്‍ ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത ശേഷം പരിശോധനക്കയച്ചിരുന്നു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡ് സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കൂടത്തായി കൊലപാതക പരമ്പക കേസ് പരിഗണിക്കുന്നത്. റോയ് തോമസ് കേസിൽ വിചാരണ അടുത്തമാസം ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News