ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം.പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയുടെ 38-ാം പിറന്നാളും ബ്രസീലിയന്‍ താരം നെയ്മറിന്റെ 31-ാം പിറന്നാളുമാണ് ഇന്ന്.

മുന്‍ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ ജോസ് ഡിനിസ് അവെയ്റോയുടെയും മരിയ ഡൊലോറസിന്റെയും മകനായി 1985-ല്‍ പോര്‍ച്ചുഗലിലെ മഡെയ്റയിലെ ഫഞ്ചാലില്‍ ജനിച്ച റൊണാള്‍ഡോ കാല്‍പ്പന്തുകളിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി.
അസാമാന്യ വേഗതകൊണ്ടും ഡ്രിബിളിങ് പാടവത്താലും ഗോള്‍ സ്‌കോറിങ് മികവിനാലും എതിരാളികളുടെ പേടി സ്വപ്നമായ താരമാണ് റൊണാള്‍ഡോ. 2003ലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. അന്നു മുതല്‍ ഇന്നുവരെ 118 ഗോളുകള്‍ റോണാള്‍ഡോ തന്റെ രാജ്യത്തിനായി നേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിംഗ് സിപിയിലൂടെയാണ് റൊണാള്‍ഡോ ക്ലബ്ബ് ഫുട്‌ബോളില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍-നാസര്‍ എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിയ റൊണാള്‍ഡോ റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അല്‍-നാസര്‍ എഫ്‌സിയുടെ ഭാഗമായത്.


1992 ഫെബ്രുവരി 5 ന് ജനിച്ച നെയ്മര്‍ ജൂനിയര്‍ തന്റെ തലമുറയിലെ ഏറ്റവും കഴിവുള്ളതും ആവേശകരവുമായ ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായി. ബ്രസീലിലെ സാന്‍ റോസ് എഫ്‌സിയില്‍ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച നെയ്മര്‍, ലോകത്തിലെ ഏറ്റവും മികച്ച യുവ കളിക്കാരില്‍ ഒരാളായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. 2011-ല്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു, 2013-ല്‍ 57 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സലോണയുമായി കരാര്‍ ഒപ്പുവച്ചു, അക്കാലത്ത് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ കളിക്കാരനായി മാറാന്‍ നെയ്മറിന് സാധിച്ചു.

ബാഴ്‌സലോണയില്‍, MSN എന്നറിയപ്പെടുന്ന ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവരോടൊപ്പം നെയ്മര്‍ മാരകമായ ആക്രമണ ത്രയം രൂപീകരിച്ചു. മൂന്ന് കളിക്കാരും ചേര്‍ന്ന് 2014-15 സീസണില്‍ അവിശ്വസനീയമായ 122 ഗോളുകള്‍ നേടി, ബാഴ്‌സലോണയെ ലാ ലിഗ, കോപ്പ ഡെല്‍ റേ, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടാന്‍ സഹായിച്ചു. നെയ്മര്‍ തന്നെ ആ സീസണില്‍ 39 ഗോളുകള്‍ നേടുകയും 16 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തു, ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ കളിക്കാരില്‍ ഒരാളായി തന്റെ സ്ഥാനം ഉറപ്പിക്കാന്‍ നെയ്മറിന് ഈക്കാലം കൊണ്ട് സാധിച്ചു.

2017ല്‍ പിഎസ്ജിയുമായുള്ള തന്റെ ആദ്യ സീസണില്‍ നെയ്മര്‍ 28 ഗോളുകള്‍ നേടുകയും 16 അസിസ്റ്റും നല്‍കുകയും ചെയ്തു. വേഗത്തിലുള്ള ഡ്രിബ്ലിംഗ് കൊണ്ടും ക്ലിനിക്കല്‍ ഫിനിഷിംഗ് കൊണ്ടും നെയ്മറിന് ലോകത്തിലെ ഏറ്റവും രസകരമായ കളിക്കാരില്‍ ഒരാളായി തുടരാന്‍ ഇപ്പോഴും സാധിക്കുന്നു.

കാലുകളിലെ ഇന്ദ്രജാലം കൊണ്ട് ഫുട്ബോള്‍ ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഈ രണ്ട് പ്രതിഭാസങ്ങളുടെ ജാലവിദ്യകള്‍ക്കായി കാത്തിരിക്കാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News