232 ഓണ്‍ലൈന്‍ ലോണ്‍, വാതുവെപ്പ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു

232 ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 138 വാതുവെപ്പ് ആപ്പുകളും 94 ഓണ്‍ലൈന്‍ ലോണ്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരോധനം. 288 ചൈനീസ് ആപ്പുകളുടെ വിശകലനം സര്‍ക്കാര്‍ ആറുമാസം മുമ്പ് അരംഭിച്ചിരുന്നു.

അടിയന്തരമായി 232 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഐടി മന്ത്രാലയം അറിയിച്ചു. ഈ ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് നടപടി. നിരോധിച്ച ആപ്പുകള്‍ക്ക് പലതിനും ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് കണ്ടെത്തി. രാജ്യത്ത് വാതുവെപ്പ് നിയമ ലംഘനമാണ്. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് വാതുവെപ്പ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധിച്ച ആപ്പുകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ യും മറ്റു വകുപ്പുകളും,ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടിവി നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ് 1995 ഉം ഉപയോഗിച്ചാണ് ആപ്പുകളെ കേന്ദ്രം നിരോധിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ക്കെതിര നടപടിയെടുക്കാന്‍ തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News