ജനുവരി 26ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം കടന്നു പോകുന്നത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് ഇടയിലൂടെയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസിയുടെ ‘ഇന്ത്യ-ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സീരീസാണ് രാജ്യത്ത് ഇപ്പോള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001ലെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് നോവായി ഗുജറാത്തില്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച മനുഷ്യനിര്‍മ്മിതമല്ലാത്ത ഒരു ഭൂകമ്പമുണ്ടായി. രണ്ടായിരത്തോളം പേരുടെ ജീവനെടുത്ത അതേ ഗുജറാത്തില്‍ 2002ല്‍ നടന്ന വംശഹത്യയുമായി ആ പ്രകൃതിദുരന്തത്തിന് ബന്ധമുണ്ടാകുന്നത് ഒരു പക്ഷേ യാദൃശ്ചികതയാവാം. വരും കാലത്ത് രാജ്യം മുഴുവന്‍ നേരിടാന്‍ പോകുന്ന രാഷ്ട്രീയ ദുരന്തത്തിന്റെ സൂചനയായിരുന്നോ അന്ന് പ്രകൃതി നല്‍കിയത്? എന്തായിരുന്നു ആ ദു:സൂചന എന്നറിയണമെങ്കില്‍ നമ്മള്‍ ഒന്ന് ഫ്‌ലാഷ് ബാക്കിലേക്ക് പോകേണ്ടതുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here