കൂടത്തായി കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണത്തെ ബാധിക്കില്ല

കൂടത്തായി കേസിനെ കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ബാധിക്കില്ലെന്ന് റിട്ട. എസ്.പി കെ ജി സൈമണ്‍. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.

സംസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും ഈ നാല് മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്റെയോ സയനൈഡിന്റേയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മനസിലാക്കി നാലു പേരുടെയും മരണത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ ഒരു പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചതെന്നും കെ ജി സൈമണ്‍ പറഞ്ഞു.

2002ല്‍ അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും മറ്റു മൂന്നുപേരെ സയനൈഡ് ഉപയോഗിച്ചും കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍ നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, മറ്റു മൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയായിരുന്നു എന്നും പ്രതി ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News