ഭര്‍തൃഗൃഹത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂര്‍ അന്തിക്കാട് പഴുവില്‍ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂര്‍ണ്ണമായും കത്തിയ നിലയിലാണ്.

കോഴിക്കോട് സ്വദേശിനിയാണ് സ്മിത. എല്‍എല്‍ബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരിലായിരുന്നു താമസം. ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തി മകളെ കോഴിക്കോടുള്ള തറവാട്ട് വീട്ടിലാക്കിയ ശേഷം പഴുവില്‍ ഉള്ള ഭര്‍തൃഗൃഹത്തില്‍ എത്തിയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അന്വേഷിച്ചെത്തുമ്പോഴാണ് സംഭവം അറിയുന്നത്.

ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തില്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തീപിടിച്ച വിവരമറിഞ്ഞ് നാട്ടിക അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News