സ്ത്രീ സുരക്ഷ; തിരുവനന്തപുരം നഗരത്തില്‍ സുരക്ഷ ശക്തമാക്കി

ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കേരള പൊലീസിന്റെ പ്രത്യേക ദൗത്യമായ ‘ഓപ്പറേഷന്‍ ആഗി’ന്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ 113 പേര്‍ പിടിയിലായതായി സി എച്ച് നാഗരാജു. ജില്ലയില്‍ 113 പേരുടെ വിവരങ്ങള്‍ ഇന്നലെ മുതല്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. കാപ്പ ചുമത്തിയവരെ അടക്കം പിടികൂടിയതായി അദ്ദേഹം അറിയിച്ചു.

നഗരത്തില്‍ ഇനി മുതല്‍ വിവിധ കേസുകളില്‍ പിടിയിലാകുന്ന പ്രതികളുടെ കുറ്റം ഗുരുതരമല്ലെങ്കില്‍ കസ്റ്റഡിയില്‍ വെക്കില്ല. ഇവരുടെ ഫിംഗര്‍ പ്രിന്റടക്കമുള്ള ഡാറ്റ ഡിജിറ്റലായി ശേഖരിക്കും. പിന്നീട് കേസില്‍പ്പെട്ടാല്‍ ഇവരുടെ വിവരങ്ങള്‍ വളരെ വേഗം എടുക്കാന്‍ കഴിയും. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ യുവതിക്ക് നേരെ നടന്ന ആക്രമണം പോലുള്ളവ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുത്തു. അതിനായി രാത്രികാല പിങ്ക് പെട്രോള്‍ ശക്തമാക്കി എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍ എന്നിവരെല്ലാം തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലില്‍ 181 പേരും പിടിയിലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News