പാലക്കാട് മണ്ണാര്‍ക്കാട് നിന്ന് മോഷണം പോയ പേര്‍ഷ്യന്‍ പൂച്ചയുമായി പ്രതി പൊലീസ് സ്റ്റേഷനില്‍. പൂച്ച മോഷണം കേസും വാര്‍ത്തയുമായതോടെയാണ് ഇപ്പോള്‍ പൂച്ചയെ തിരികെയെത്തിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് പുല്ലശ്ശേരി സ്വദേശി താഴത്തെ കല്ലടി ഉമ്മറാണ് 20000 രൂപ വിലയുള്ള പൂച്ചയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
ജനുവരി 24നാണ് മണ്ണാര്‍ക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പൂച്ചയെ നഷ്ടമായത്. ഒരു യുവതി പൂച്ചയെ എടുത്തു കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അടുത്തുള്ള കോഴിക്കടയിലെ പൂച്ചയാണെന്ന് കടക്കാര്‍ പറഞ്ഞെങ്കിലും അവിടെ കൊടുക്കാമെന്നു പറഞ്ഞാണ് യുവതി പൂച്ചയെ കൊണ്ടുപോയത്.
10 ദിവസമായിട്ടും പൂച്ചയെ തിരിച്ചു ലഭിക്കാതായതോടെയാണ് ഉമ്മര്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം മാധ്യമങ്ങളിലൂടെ വാര്‍ത്തയായി. തുടര്‍ന്ന് പൂച്ചയെ കൊണ്ടുപോയവര്‍ തന്നെ ശനിയാഴ്ച വൈകിട്ട് പൊലീസ് സ്റ്റേഷനില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പൂച്ചയെ കിട്ടിയതില്‍ സന്തോഷമായെന്നും പരാതി പിന്‍വലിച്ചുവെന്നും ഉമ്മര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here