പാകിസ്ഥാനിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള പൊലീസ് ലൈനിലെ ചെക്ക് പോയിന്റിന് സമീപമുണ്ടായ സ്‌ഫോടനം പൊലീസുകാരെ ലക്ഷ്യമിട്ടാണ് നടത്തിയതതെന്നും താലിബാന്‍ വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവര്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് വ്യക്തമാക്കി തെഹരിക് ഇ താലിബാന്‍ പാകിസ്ഥാനാണ് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പെഷവാറിലെ പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഇവര്‍ ഏറ്റെടുത്തിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ക്വറ്റയില്‍ നടക്കാനിരുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മാറ്റിവച്ചു. സ്ഫോടനം നടക്കുമ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുള്‍പ്പെടെയുള്ള താരങ്ങള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here