ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

ഇടുക്കി മുതിരപ്പുഴയാറില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് മരിച്ചു. ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ സന്ദീപ്(21) മരിച്ചത്. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. അടിയൊഴുക്ക് ശക്തമായതിനാല്‍ ഇയാള്‍ മുങ്ങിപ്പോവുകയായിരുന്നു. പ്രദേശവാസികളുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങള്‍ സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News