കോട്ടയത്ത് ബാറിന് മുന്നില്‍ വെടിവെപ്പ്; വെടിയുതിര്‍ത്തവര്‍ കസ്റ്റഡിയില്‍

കോട്ടയം കോതനല്ലൂരില്‍ ബാറിന് മുന്നില്‍ വെടിവെപ്പ്. തോക്കുമായി എത്തി വെടിയുതിര്‍ത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍ ഭാഗത്ത് വെട്ടിക്കുഴിയില്‍ വീട്ടില്‍ ജയ്‌മോന്‍ മകന്‍ കുട്ടപ്പായി എന്ന് വിളിക്കുന്ന നൈജില്‍ ജയ്‌മോന്‍(19), മാഞ്ഞൂര്‍ ലൈബ്രറി ജംഗ്ഷന്‍ ഭാഗത്ത് ഞാറപറമ്പില്‍ വീട്ടില്‍ സാബു മകന്‍ ജോബിന്‍ സാബു(24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഇരുവരും സന്ധ്യയോടു കൂടി കോതനല്ലൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ മുന്‍വശം സ്‌കൂട്ടറിലെത്തി തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിനുശേഷം സംഭവസ്ഥലത്ത് നിന്ന് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബാറുടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും പൊലീസ് എയര്‍ഗണ്‍ കസ്റ്റഡിയില്‍ എടുത്തു.

പ്രതികളില്‍ ഒരാളായ ജോബിന്‍ സാബുവിന് കുറവിലങ്ങാട് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. ജില്ലാപൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കടുത്തുരുത്തി സ്റ്റേഷന്‍ എസ് എച്ച് സജീവ് ചെറിയാന്‍, എസ് ഐ വിനോദ്, സജിമോന്‍ എസ് കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News