മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ ഇന്നു മുതല്‍

മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ ഇന്നു മുതല്‍ പ്രേക്ഷകരുടെ മുന്നിലെത്തും.  പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരമാണ് പട്ടുറുമാല്‍ വീണ്ടുമെത്തുന്നത്. എക്കാലത്തും ഓര്‍ക്കാനും പാടാനും കൊതിക്കുന്ന വരികളും ശീലുകളും ഉള്‍പ്പെട്ട മാപ്പിളപ്പാട്ട് ശാഖയെ കൂടുതല്‍ ജനകീയമാക്കാന്‍ കൈരളിക്ക് കഴിഞ്ഞു എന്നതില്‍ സംശയമില്ല. കൈരളി സമ്മാനിച്ച വ്യത്യസ്തമായ പരിപാടികള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ‘മാമ്പഴം’, ‘കഥപറയുമ്പോള്‍…’, ‘മാന്യമഹാജനങ്ങളെ…’, ‘പട്ടുറുമാല്‍’ തുടങ്ങി ജനഹൃദയങ്ങള്‍ ഏറ്റെടുത്തവയെല്ലാം കൈരളിയുടെ സംഭാവനകള്‍ ആയിരുന്നു.

പഴമയുടെ മാധുര്യം ഒട്ടും കുറയാതെ പുതുമയോടെ മാപ്പിളപ്പാട്ടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഏറ്റവും പുതിയ സീസണില്‍ പ്രായോജകരാകുന്നത് പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ Impex ആണ്.

IMPEX പട്ടുറുമാലിന്റെ തുടക്കം പതിനായിരങ്ങളെ സാക്ഷിയാക്കികൊണ്ട് കണ്ണൂരിലെ തളിപ്പറമ്പില്‍ ആയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും ഒപ്പം ഒട്ടനവധി മഹത് വ്യക്തികളും പങ്കെടുത്താണ് പരിപാടി ലോഞ്ച് ചെയ്തത്. ജീവിത ഗന്ധിയായ ഭാഷയും ഈണവും ഒരുമിക്കുന്ന ഇശലുകള്‍ നിറഞ്ഞ മാപ്പിളപ്പാട്ട് ശാഖയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതിനൊപ്പം തന്നെ റിയാലിറ്റിഷോ ആയാവും പരിപാടി എത്തുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്ക് കൈരളി ടിവിയില്‍ മാപ്പിളപ്പാട്ടുകളുടെ പെരുമഴക്കാലവുമായി ഇനി പട്ടുറുമാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News