അദാനിക്കെതിരെ ഇടത് ലോബികളെന്ന് ആര്‍എസ്എസ്

അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ഇടത് ഗൂഢാലോചനയെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് .ഇന്ത്യയിലെ ഇടതുലോബി അദാനിക്കെതിരെ പ്രചാരണം നടത്തുകയാണ് എന്നാണ് ആര്‍എസ്എസ് ആരോപണം. ഇടത് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങളും എന്‍ജിഒകളുമാണ് അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നില്‍ എന്നാണ് കുറ്റപ്പെടുത്തല്‍. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണച്ചും ഇടത് കക്ഷികളെ കുറ്റപ്പെടുത്തിയുമുള്ള ലേഖനമുള്ളത്.

അദാനിക്കെതിരായ നീക്കത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ലേഖനം പറയുന്നു. 2016-17 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയിലെ ബോബ് ബ്രൗണ്‍ ഫൗണ്ടേഷന്‍ എന്ന  എന്‍ജിഒ സംഘടനയാണ് ഇതിന് പിന്നിലെന്നും ആര്‍എസ്എസ് വാദിക്കുന്നു. എന്‍ജിഒ ഇന്ത്യന്‍ വ്യവസായിയായ ഗൗതം അദാനിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനു മാത്രമായി Adaniwatch.org എന്ന ഒരു വെബ്‌സൈറ്റ് തന്നെ നടത്തുന്നുണ്ടെന്നും ആര്‍എസ്എസ് മുഖപത്രം വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ അദാനിയുടെ നേതൃത്വത്തിലുള്ള കല്‍ക്കരി ഖനികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത് എന്നും അര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഏതു പദ്ധതിയെയും തുറന്നെതിര്‍ക്കുക എന്നതാണ് ഇവര്‍ നിയന്ത്രിക്കുന്ന വെബ് സൈറ്റിന്റെ നയം. അതേസമയം, കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അദാനിയുടെ സംരംഭങ്ങളെ ബിബിഎഫ് എന്ന എന്‍ജിഒ എതിര്‍ക്കുന്നില്ലെന്നും ആര്‍എസ്എസ് മുഖപത്രം വിമര്‍ശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News