അഴുക്കായ സോക്‌സ് ഭര്‍ത്താവ് സോഫയിലിട്ടാല്‍ അത് ദൂരെക്കളയാമോ?; മലാലയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു

പങ്കാളി അസര്‍ മാലിക്കിന്റെ അഴുക്കായ സോക്സ് സോഫയില്‍ കിടന്നതിനെക്കുറിച്ചുള്ള മലാല യൂസഫ്‌സായിയുടെ ട്വീറ്റ് വൈറലാവുന്നു. തന്റെ ദാമ്പത്യ ജീവിതത്തിലെ ഒരു കുഞ്ഞുകാര്യം മലാല ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍ നെറ്റിസണ്‍സ് അത് ഏറ്റെടുത്ത് രണ്ട് പക്ഷങ്ങളായി തിരിയുകയായിരുന്നു.

‘സോക്‌സുകള്‍ സോഫയില്‍ കിടക്കുന്നത് കണ്ടു, അസറിനോട് ഇത് നിങ്ങളുടേതാണോ എന്ന് ചോദിച്ചു. അദ്ദേഹം അതെയെന്നും സോക്‌സില്‍ അഴുക്കുണ്ട്, എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു. ഇത് കേട്ട ഞാന്‍ അഴുക്കുപിടിച്ച സോക്‌സ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടു’,മലാല ട്വീറ്റില്‍ പറഞ്ഞു. അസറിനെ മെന്‍ഷന്‍ ചെയ്തിട്ട ട്വീറ്റിന് ഉടന്‍ തന്നെ മറുപടിയുമായി അസറെത്തുകയും ചെയ്തു.

ഒരു പോള്‍ തന്നെ ഉണ്ടാക്കിയായിരുന്നു ട്വീറ്റിനുള്ള അസറിന്റെ മറുപടി. സോഫയില്‍ കിടന്ന സോക്‌സ് അഴുക്ക് പിടിച്ചതാണെന്ന് പറഞ്ഞാല്‍ നിങ്ങളെന്താണ് സാധാരണ ചെയ്യുക എന്നതാണ് പോളിലെ ചോദ്യം. അവ അലക്കാനിടും, അവ ഡസ്റ്റ് ബിന്നിലിടും എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും അസര്‍ നല്‍കി. പകുതിയിലേറെ പേരും രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഞങ്ങള്‍ മലാലയുടെ ഭാഗത്താണെന്നും സോക്‌സിടാനുള്ള സ്ഥലമല്ല സോഫയെന്നും ഉള്‍പ്പെടെ പല കമന്റുകളാണ് ട്വീറ്റിന് താഴെ വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News