അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനില്‍ എത്തിക്കും. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിക്കുക. മൃതദേഹം എത്തിക്കാന്‍ യുഎഇയിലെ പാക് കോണ്‍സുലേറ്റ് അനുമതി നല്‍കി. ഇതിനായി മുഷറഫിന്റെ കുടുബാംഗങ്ങള്‍ കോണ്‍സുലേറ്റിന് അപേക്ഷ നല്‍കിയിരുന്നു.
ദില്ലിയിൽ 1943 ആഗസ്ത് 11ന് ജനിച്ച മുഷറഫ് വിഭജനകാലത്താണ് കുടുംബത്തിനൊപ്പം കറാച്ചിയില്‍ എത്തിയത്. അധികാരത്തിലിരിക്കെ ഭരണഘടന റദ്ദാക്കിയും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയും കുപ്രസിദ്ധി നേടി. 1999ല്‍ സൈനിക അട്ടിമറിയിലൂടെയാണ് മുഷറഫ് പാകിസ്ഥാന്‍ ഭരണത്തിന്റെ അമരത്ത് എത്തുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ ഏറെ പഴികേട്ട നേതാവായിരുന്നു പര്‍വേസ് മുഷറഫ്.
പര്‍വേസിന്റെ സംസ്‌കാരം പിന്നീടാവും നടക്കുക. ദുബൈയിലെ അമേരിക്കന്‍ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ശരീരത്തില്‍ അമിതമായി മാംസ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ‘അമിലോയ്ഡോസിസ്’ എന്ന രോഗത്തിന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here