കല്യാണത്തലേന്ന് വരന്‍ മുങ്ങി; പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ടി മറ്റൊരു യുവാവ്

ആഗ്രഹിച്ച കല്യാണത്തിന്റെ തലേന്ന് വരനെ കാണാതായാല്‍ എന്ത് ചെയ്യാനാകും? ഇത്തരത്തില്‍ ഒരു സാഹചര്യമായിരുന്നു തലയോലപ്പറമ്പില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. കല്യാണത്തലേന്ന് വരനെ കാണാതായതോടെ പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ വധുവിനെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ മുന്നോട്ട് വന്ന് സുമീര്‍ എന്ന യുവാവ്.

തുടര്‍ന്ന് അതേ മുഹൂര്‍ത്തത്തില്‍ നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെ സുമീര്‍ താലികെട്ടി. കല്യാണത്തലേന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാനില്ല എന്ന വിവരം പുറത്തറിഞ്ഞത്.

ഇനി എങ്ങനെ കല്യാണം നടക്കും എന്ന ആശങ്കയ്ക്കിടയിലാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സുമീര്‍ മുന്നോട്ട് വന്നത്. തുടര്‍ന്നാണ് ഇരുവരുടെ വിവാഹം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News