11 ദിവസം കൊണ്ട് 400 കോടി; വിജയക്കുതിപ്പില്‍ ‘പത്താന്‍’

വിവാദങ്ങളിലും ബഹിഷ്‌കരണങ്ങളിലും തളരാതെ വിജയത്തേരോട്ടത്തില്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും ചിത്രം പത്താന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പത്താന്‍ തീയറ്ററിൽ ഇറങ്ങി 11 ദിവസം കഴിഞ്ഞപ്പോൾ ബോക്‌സ് ഓഫീസില്‍ 400 കോടി കടന്നിരിക്കുകയാണ്. ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം 23 കോടി രൂപ നേടിയതോടെ ചിത്രം ഇതുവരെ ആകെ നേടിയത് 401.15 കോടി രൂപയായിരിക്കുകയാണ്.


ആഗോളതലത്തില്‍ 729 കോടിയ്ക്ക് മേലെയാണ് ചിത്രം നേടിയത്. ദേശീയ ശൃംഖലകളില്‍ 70.36% വളര്‍ച്ചയാണ് ചിത്രം കൈവരിച്ചത്. ഇതോടെ ദംഗലിന്റെ 387 കോടിയുടെ റെക്കോര്‍ഡാണ് പത്താന്‍ മറികടന്നത്. ഏറ്റവും വലിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററായി മാറിയ പത്താന്‍ ഇപ്പോള്‍ കെജിഎഫ് 2, ബാഹുബലി 2 എന്നിവയുടെ കളക്ഷനെ മറികടക്കാനുള്ള മത്സരത്തിലാണ്.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കെജിഎഫ് 2 വിന്റെ റെക്കോര്‍ഡ് പത്താന്‍ തകര്‍ക്കുമെന്നും അത് തുടരുകയാണെങ്കില്‍, ബാഹുബലി 2വിന്റെ (ഹിന്ദി പതിപ്പ്) 511 കോടി റെക്കോര്‍ഡിനെ ചിത്രം വെല്ലുവിളിക്കുമെന്നുമാണ് പ്രതീക്ഷ. പത്താന്‍ ഈ നേട്ടം കൈവരിച്ചാല്‍ ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറും. 2013ല്‍ ചെന്നൈ എക്സ്പ്രസിലാണ് ഷാരൂഖ്  ഇത്രയും വലിയ ഹിറ്റ് സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News