വെള്ളക്കരം വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. വാട്ടര്‍ അതോറിറ്റിക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് നടപടി. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസ എന്ന നിരക്കിലാണ് വര്‍ധന. 1000 ലിറ്ററിന് 22.85 രൂപയാണ് ചെലവ്. എന്നാല്‍, ഇതേ ലിറ്ററിന് വരുമാനം 10.92 രൂപ മാത്രമാണ്. ഇതോടെ 1000 ലിറ്ററിന് വാട്ടര്‍ അതോറിറ്റിക്ക് നഷ്ടം 11.93 രൂപയാണ്. വെള്ളക്കരം കൂട്ടാതെ വകുപ്പിന് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഒരു വര്‍ഷത്തിനുള്ളില്‍ ഭവനം നഷ്ടപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേന്ദ്രനയം കാരണം മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. സര്‍ക്കാര്‍ സമീപനം അട്ടിമറിക്കുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടി അടിസ്ഥാനമാക്കി അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിക്ഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News