സുപ്രീംകോടതിയില്‍ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജഡ്ജി നിയമനങ്ങളെ ചൊല്ലി കേന്ദ്രവും സുപ്രീംകോടതി കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതി ജസ്റ്റിസ് അഹ്‌സനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി അധികാരമേറ്റത്. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ രണ്ടായി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുമ്പ് നല്‍കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.
അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും അനിശ്ചിതത്വം തുടരുകയാണ്. സ്ഥലം മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുമെങ്കിലും പുതിയ ജഡ്ജിമാരെ നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കാനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here