യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഈ മാസം 6മുതൽ 8വരെ ഈ ട്രെയിനുകൾ റദ്ദാക്കി

മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഫെബ്രുവരി 6 മുതൽ 8 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ ഇവ:

തിരുച്ചെന്തൂര്‍-പാലക്കാട് എക്സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി

പാലക്കാട്- തിരുച്ചെന്തൂര്‍ എക്സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി

തിങ്കളാഴ്ച പാലക്കാട്- തിരുച്ചെന്തൂര്‍ എക്സ്പ്രെസ് ദിണ്ടിഗലിനും തിരുച്ചെന്തൂറിനും ഇടയില്‍ റദ്ദാക്കി

തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളില്‍ കുടൈ നഗറിലും മധുരയ്ക്കുമിടയില്‍ റദ്ദാക്കി

മധുര-തിരുവനന്തപുരം എക്സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്ക്കും കുടൈ നഗറിനുമിടയില്‍ റദ്ദാക്കി

ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയില്‍ നിന്നും പുറപ്പടേണ്ട ട്രെയില്‍ കുടൈ നഗറില്‍ നിന്നാകും തിരിക്കുക

ഗുരുവായൂര്‍ എഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗര്‍, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂര്‍ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News