കൊച്ചി മരടില്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പിടികൂടിയ മീനുകള്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും പഴക്കമുണ്ടെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. മീനില്‍ അമോണിയയും മറ്റ് രാസ വസ്തുക്കളും ഐസും ഉപയോഗിച്ചിട്ടില്ല. പകരം ചീഞ്ഞഴുകിയത് മൂലം മീനില്‍ അമോണിയ രൂപപ്പെടുകയായിരുന്നു. ഈ മത്സ്യം കഴിച്ചിരുന്നെങ്കില്‍ ഭക്ഷ്യ വിഷബാധ ഉറപ്പായിരുന്നെന്നും ഗുണപരിശോധനാ സംഘം പറഞ്ഞു
കണ്ടെയ്നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിച്ചത്. ഇന്ന് രാവിലെയും കണ്ടെയ്നറില്‍ നിന്ന് മീന്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. ഒരു കണ്ടെയ്നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here